Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രം സ്വാശ്രയത്വം ശക്തിപ്പെടുത്തുമ്പോൾ ഇന്ത്യയുടെ യുവാക്കൾ നയിക്കുന്ന സാങ്കേതിക നവീകരണത്തെ പ്രധാനമന്ത്രി പ്രശംസിച്ചു


സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകുന്നതിലും രാജ്യത്തിന്റെ സ്വാശ്രയത്വം മുന്നോട്ട് കൊണ്ടുപോകുന്നതിലും നിർണായക പങ്കുള്ള ഇന്ത്യയിലെ നവീന ആശയങ്ങളുള്ള ചെറുപ്പക്കാരെ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. കഴിഞ്ഞ 11 വർഷത്തിനിടയിൽ, ഡിജിറ്റൽ ഇന്ത്യ യുവാക്കളെ നവീനാശയങ്ങൾ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കി, ആഗോള സാങ്കേതിക ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.

കഴിഞ്ഞ 11 വർഷത്തിനിടയിൽ, സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ ജനങ്ങൾക്ക് എണ്ണമറ്റ നേട്ടങ്ങൾ കൈവന്നിട്ടുണ്ടെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു. സേവന വിതരണവും സുതാര്യതയും വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

MyGovIndia യുടെ X-ലെ പോസ്റ്റുകൾക്ക് മറുപടിയായി ശ്രീ മോദി പറഞ്ഞു:

“ഇന്ത്യയിലെ യുവാക്കളുടെ ശക്തിയാൽ, സാങ്കേതികവിദ്യയുടെ നവീകരണത്തിലും പ്രയോഗത്തിലും ഞങ്ങൾ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നു. സ്വാശ്രയത്വവും ആഗോള സാങ്കേതിക ശക്തികേന്ദ്രവുമാകാനുള്ള ഞങ്ങളുടെ ശ്രമങ്ങളെയും ഇത് ശക്തിപ്പെടുത്തുന്നു.

#11YearsOfDigitalIndia”

“സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെ ആളുകൾക്ക് എണ്ണമറ്റ നേട്ടങ്ങൾ കൈവന്നിട്ടുണ്ട്. സേവന വിതരണവും സുതാര്യതയും വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, ദരിദ്രരിൽ ഏറ്റവും ദരിദ്രരുടെ ജീവിതത്തെ ശാക്തീകരിക്കുന്നതിനുള്ള ഒരു മാർഗമായി സാങ്കേതികവിദ്യ മാറിയിരിക്കുന്നു.

#11YearsOfDigitalIndia”

***

NK