Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യൻ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി


ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.

“ഇന്ന് സായാഹ്നത്തിലും നാളെയുമുള്ള നമ്മുടെ കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഇന്ത്യ-റഷ്യ സൗഹൃദം കാലം തെളിയിച്ച ഒന്നാണ്, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്,” ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭഗവദ്ഗീതയുടെ ഒരു റഷ്യൻ പതിപ്പും പ്രസിഡൻ്റ് പുടിന് സമ്മാനിച്ചു. ഗീതയിലെ ഉപദേശങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്നുവെന്ന് ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

“എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ഇന്ന് സായാഹ്നത്തിലും നാളെയുമുള്ള നമ്മുടെ കൂടിക്കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ഇന്ത്യ-റഷ്യ സൗഹൃദം കാലം തെളിയിച്ച ഒന്നാണ്, അത് നമ്മുടെ ജനങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്.” @KremlinRussia_E

***

NK