Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാണി ഗയിഡിൻലിയുവിന്റെ നൂറാം ജന്മവാർഷികാഘോഷങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യ അതിന്റെ സ്വാതന്ത്യ പോരാട്ടത്തിന്റെ മഹത്തായ പാരമ്പര്യം ഓർമ്മിക്കണമെന്നും, പോരാട്ട ഇതിഹാസങ്ങളും, സ്വാതന്ത്ര്യസമരസേനാനികളുടെ നേട്ടങ്ങളും വരും തലമുറകൾക്ക് കൈമാറുന്നുവെന്ന് ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ശ്രി. നരേന്ദമോദി പറഞ്ഞു. നാഗാലാന്റിലെ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന റാണി ഗയിഡിൻലിയുവിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ നാണയം ന്യൂഡെൽഹിയിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ റാണി ഗയിഡിൻലിയുവിനെപ്പോലുള്ളവരെ നാം വേണ്ടത്ര സ്മരിക്കുന്നില്ലെന്നും മനപ്പൂർവ്വം വിസ്മരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിൽ റാണി ഗയിഡിൻലിയുവിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു. ബ്രിട്ടീഷുകാർക്കെതിരായി നാഗാ ജനതയ്ക്കുവേണ്ടിയുള്ള അവരുടെ പോരാട്ടം, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടിയുള്ളതായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ പ്രധാമനന്ത്രി അവരെ ‘റാണി മാ’ എന്നും വിശേഷിപ്പിക്കുകയും ചെയ്തു. മഹാത്മഗാന്ധിയുടെ സന്ദേശം വടക്കു കിഴക്കൻ മേഖലകളിൽ എത്തിച്ചത് റാണി ഗയിഡിൻലിയു ആയിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലുള്ള റാണി മായുടെ ജീവിതചിന്തകൾ വഴി ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങൾക്ക് ഉത്തരം കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലക്ക് രാജ്യമൊട്ടുക്കുള്ള വികസനത്തെ ഉത്തേജിപ്പിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബംഗ്ലാദേശുമായി ഈയിടെ ഒപ്പിട്ട അതിർത്തിപ്രദേശ കരാർ രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ഈ മോഖലയ്ക്കുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്രഗവൺമെന്റെ തുടർച്ചയായുള്ള പരിശ്രമത്തിന്റെ ഫലമായാണ് അടുത്തിടെ ഒപ്പുവച്ച നാഗാ സമാധാന കരാർ യാഥാർത്ഥ്യമാക്കാനായതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.