Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലിംഗ സമത്വത്തോട് ഐക്യദാര്ഡ്യം പ്രകടിപ്പിച്ച്


സംയുക്ത പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കും

ലിംഗ സമത്വത്തോട് ഐക്യദാര്ഡ്യം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രചാരണ പരിപാടിയോടനുബന്ധിച്ച് യുണൈറ്റഡ് നാഷന്സ്ര പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും പോസ്റ്റല്‍ ഡിപ്പാര്ട്ടു മെന്റും സംയുക്തമായി ‘വിമണ്‍ ഹി ഫോര്‍ ഷി’ പോസ്‌റ്റേജ് സ്റ്റാമ്പ് പുറത്തിറക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്ന് കേന്ദ്ര മന്ത്രിസഭായോഗത്തെ ധരിപ്പിച്ചു. ഇതിനായി യുണൈറ്റഡ് നാഷന്സ്ന പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനും പോസ്റ്റല്‍ ഡിപ്പാര്ട്ടു മെന്റും 2016 ഫെബ്രുവരിയില്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് 20 എസ്. ഇ ടെനന്റ് ഷീറ്റ്‌ലെറ്റ്്, രണ്ടു സ്റ്റാമ്പുകളുടെ മിനിയേച്ചര്‍ ഷീറ്റ് എന്നീ മാതൃകകളില്‍ സ്റ്റാമ്പുകള്‍ പുറത്തിറക്കുക. ലോകമെമ്പാടുമുള്ള വനിതകളുടെ ശാക്തീകരണത്തിനായാണ് ഇത് സമര്പ്പി ച്ചിരിക്കുന്നത്.