പിഎം ഇന്ത്യ
കേന്ദ്ര വിനോദ സഞ്ചാരമന്ത്രാലയവും കൊളംബിയ വിനോദ സഞ്ചാര-വാണിജ്യവ്യവസായമന്ത്രാലയവും തമ്മില്‍ സഹകരണം ശക്തിപ്പെടുത്താന്‍ കൊളംബിയയുമായി ധാരണാപത്രം ഒപ്പുവെക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
ധാരണാ പത്രത്തിന്റെ മുഖ്യ ഉദ്ദേശലക്ഷ്യങ്ങള്‍ ചുവടെ
1. വിനോദസഞ്ചാരമേഖലയില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കല്‍.
2. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറല്‍.
3. ഹോട്ടലുകളും ടൂര്‍ ഓപ്പറേറ്റര്‍മാരുമടക്കമുള്ള ഗുളഭോക്താക്കളുമായുള്ള സഹകരണം വര്‍ധിപ്പിക്കല്‍.
4. മനുഷ്യ വിഭവ വികസനത്തില്‍ സഹകരണത്തിനുള്ള കൈമാറ്റ പദ്ധതികള്‍ സ്ഥാപിക്കല്‍.
5. ഇരുവശത്തേക്കുമുള്ള വിനോദസഞ്ചാരത്തിന്റെ പ്രചാരണത്തിനായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മാധ്യമങ്ങള്‍ എന്നിവരുടെ പരസ്പരസന്ദര്‍ശനം.
6. പ്രചാരണം, വിപണനം, ലക്ഷ്യസ്ഥാന വികസനം, മാനേജ്‌മെന്റ് എന്നീ മേഖലകളിലെ അനുഭവങ്ങളുടെ കൈമാറ്റം.
7. ഇരു രാജ്യങ്ങളിലെയും വാണിജ്യമേളകളിലും പ്രദര്‍ശനങ്ങളിലും പങ്കാളിത്തമുറപ്പാക്കല്‍.
യോജിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ ബഹുരാഷ്ട്ര വേദികളിലും, ആഗോളപ്രശ്‌നങ്ങളിലും സമാന കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താനാകുംവിധം ഇരു രാജ്യങ്ങളും ഊഷ്മള സൗഹാര്‍ദ്ദം വച്ചുപുലര്‍ത്തുന്നു.