Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിമാനത്താവള അതോറിറ്റിയുടെ 40 ഏക്കര്‍ ഭൂമി എം.എം.ആര്‍.ഡി.എയ്ക്ക് നല്‍കാന്‍ അനുമതി


ദഹിസറിലെ ആര്‍.ആര്‍. സ്‌റ്റേഷനിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എ.എ.ഐ)യുടെ 40 ഏക്കര്‍ ഭൂമി മുംബൈ, ഗോറൈയിലുള്ള സംസ്ഥാന ഗവണ്‍മെന്റിന്റെ 40 ഏക്കര്‍ ഭൂമിക്ക് പകരം മുംബൈ മെട്രോപോളിറ്റന്‍ റീജിയണ്‍ ഡെവലപ്പ്‌മെന്റ് അതോാറിറ്റി (എം.എം.ആര്‍.ഡി.എ)യ്ക്ക് മെട്രോ ഷെഡിന് വേണ്ടി കൈമാറുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ ഭൂമി കൈമാറ്റത്തോടെ മൂബൈയിലെ മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ എം.എം.ആര്‍.ഡി.എയ്ക്ക് കഴിയും.

നടപടിക്രമം

പദ്ധതി പരിഗണിച്ച് മന്ത്രിസഭായോഗം കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ക്കും അന്തിമരൂപം നല്‍കി.

1. ഈ 40 ഏക്കര്‍ ഭൂമിയുടെ വിലയിലുള്ള വ്യത്യാസം 2016-17ല്‍ അംഗീകരിക്കപ്പെട്ട ഭൂമി വിലയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയിട്ടുള്ള 472.70 കോടിയോ, അല്ലെങ്കില്‍ ഭൂമി കൈമാറുമ്പോഴുള്ള വിലയുടെ അടിസ്ഥാനത്തിലോ കണക്കാക്കി ഏതാണോ വലുത് ആ തുക എം.എം.ആര്‍.ഡി.എ നല്‍കണം.

2. ഗോരൈയിലുള്ള ഭൂമി എം.എം.ആര്‍.ഡി.എ നിരപ്പാക്കുകയും, പൂന്തോട്ടം നിര്‍മ്മിക്കുകയും അതിരുതിരിയ്ക്കുകയും ചെയ്ത് കൈമാറണം. പരിവര്‍ത്തനം വരുത്തിയപ്രകാരമുള്ള ഗൊരൈ ഭൂമിയുടെ റവന്യു ഭൂചിത്രം, ഭൂമിരേഖകള്‍, ഭൂമിയുടെ ഉടമസ്ഥാവകാശം എ.എ.ഐയുടെ പേരില്‍ മാറ്റിയത് ഉള്‍പ്പെടെയുള്ളവ നല്‍കണം.

3.തരംതിരിച്ച 40 ഏക്കര്‍ ഭൂമിയില്‍ 24 ഏക്കര്‍ ഭൂമി സമീപറോഡുകളിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ എ.എ.ഐയ്ക്ക് വേണ്ടി മാറ്റിവയ്ക്കണം.
4. ദഹിസറിലെ 2000 ചതുരശ്ര മീറ്റര്‍ ഭൂമി താല്‍ക്കാലികാടിസ്ഥാനത്തില്‍ എ.എ.ഐ മുന്‍കൂറായി കൈമാറും.

തൊഴില്‍സൃഷ്ടിക്കാനുള്ള ശേഷി

നിലവിലെ ഈ പദ്ധതി പ്രകാരം തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കും അര്‍ദ്ധ നൈപുണ്യമുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതോടൊപ്പം സാങ്കേതികവിദഗ്ധര്‍ക്കും തൊഴില്‍ സാദ്ധ്യതകളുണ്ടാകും. മെട്രോ നിര്‍മ്മാണമേഖലയിലുള്ള ഉല്‍പ്പാദന വ്യവസായങ്ങളിലും ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മെട്രോ കാര്‍ ഷെഡ് തുറന്നുകഴിയുന്നതോടെ വിവിധ തരത്തിലുള്ള പരോക്ഷ തൊഴില്‍ സാദ്ധ്യതകളുമുണ്ടാകും.

പശ്ചാത്തലം

മുംബൈയിലെ പൊതുജന ഗതാഗത ശേഷി പരമാവധി ഉപയോഗിക്കുക എന്ന ഉദ്ദേശത്തോടെ മഹാരാഷ്ട്ര ഗവണ്‍മെന്റ് ഘട്ടം ഘട്ടമായി മെട്രോ റെയില്‍ (146.50 കി.മി) പദ്ധതി നടപ്പാക്കുകയാണ്. മുബൈ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാനായി എം.എം.ആര്‍.ഡി.എയുടെ കീഴില്‍ മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(എം.എം.ആര്‍.സി) എന്നൊരു പ്രത്യേകോദ്ദേശ്യ സംവിധാനത്തിനും രൂപം നല്‍കിയിട്ടുണ്ട്. ദഹിസര്‍ (ഇ) മുതല്‍ അന്ധേരി (ഇ) ഇടനാഴിയില്‍ ഒരു മെട്രോ കാര്‍ ഷെഡ് നിര്‍മ്മിക്കാനായി എം.എം.ആര്‍.സി പദ്ധതിയുണ്ടാക്കിയിരിന്നു. ഇതിനായി കണ്ടെത്തിയ ഭൂമിയില്‍ 17.47 ഹെക്ടര്‍ (അതായത് ഏകദേശം 44 ഏക്കര്‍) എ.എ.ഐയുടെ ഉടമസ്ഥതയിലുള്ളതാണ്. റിമോര്‍ട്ട് റിസീവിംഗ് സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്ന ദഹിസറില്‍ എ.എ.ഐയ്ക്ക് മൊത്തത്തില്‍ 64 ഏക്കര്‍ ഭൂമി സ്വന്തമായുണ്ട്. കുറച്ച് ഭാഗം കൈയേറിയിട്ടുമുണ്ട്.