Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.

സംയോജിത ഊര്‍ജ്ജ വികസന പദ്ധതിക്ക് തുടക്കമിട്ടു.


സംയോജിത ഊര്‍ജ്ജ വികസന പദ്ധതി (IPDS) പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വാരാണാസിയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ റോഡ് – ഊര്‍ജ്ജ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട അദ്ദഹം റിമോട്ട് സംവിധാനം വഴി ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ ട്രോമാ കെയര്‍ സെന്ററിന്റെയും രാംനഗര്‍ പോസ്റ്റ് ഓഫീസില്‍ ട്രെയിന്‍ റിസര്‍വേഷന്‍ സൗകര്യത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു.

പണ്ട് കാലം മുതല്‍ക്കേ ഇന്ത്യയ്ക്ക് ജ്ഞാനത്തിന്റെ പ്രകാശം ചൊരിഞ്ഞിരുന്ന വാരാണസി, ഇന്ന് സംയോജിത വൈദ്യുതി പദ്ധതിയുടെ (IPDS) ഉദ്ഘാടനത്തിലൂടെ പ്രതീക്താമകമായി രാജ്യത്തിനൊട്ടാകെ ഊര്‍ജ്ജത്തിന്റെ പ്രകാശം പരത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി – ആരോഗ്യ പദ്ധതികള്‍ തുടങ്ങി ഇന്നത്തെ ചടങ്ങിന്റെ എല്ലാ ഘടകങ്ങളും വികസനം ലക്ഷ്യമിട്ടുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം തീര്‍ത്ഥാടകരേയും വിനോദ സഞ്ചാരികളേയും ലക്ഷ്യം വച്ചുള്ളവയും. പൈതൃക നഗരമായ വാരാണസിയുടെ പദവിക്ക് ചേരുംവിധം ഇവിടത്തെ പഴക്കം ചെന്ന വൈദ്യുതി വിതരണ ശൃഖലയെ IPDS ലൂടെ നവീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമായ 2022 ഓടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം പൂവണിയിക്കേണ്ടതുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തുടനീളം എല്ലാവര്‍ക്കും മുഴുവന്‍ സമയവും വൈദ്യുതി ലഭ്യമാക്കുകയെന്നതാണ് അതിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നാണെന്ന് ചൂണ്ടിക്കാട്ടി. ഈ ദൗത്യത്തിന് എല്ലാവിധ ആശിര്‍വാദങ്ങളും നേരാന്‍ അദ്ദേഹം വാരാണസിയിലെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

വാരാണസിയിലെ സ്ത്രീകളടക്കമുള്ള യുവജനങ്ങള്‍ തന്റെ സ്വഛ്ഭാരത് ആഹ്വാനത്തോട് നന്നായി പ്രതികരിച്ചതിന്റെ പ്രതിഫലനം നഗരത്തില്‍ ദൃശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ശിക്ഷാ മിത്രയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന കോടതി ഉത്തരവ് വന്നാലുടന്‍, ഇവിടെത്തെ എം.പി. എന്ന നിലയില്‍ താന്‍ തന്നെ ഇക്കാര്യം സംസ്ഥാന ഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്യുമെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ ഉദ്പാദനത്തിലും പൊതു സ്വകാര്യ മേഖലകളെയെന്നപോലെ ചെറുകിട ഇടത്തരം സംരംഭകരും പ്രധാന ഭാഗമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, മുദ്രാ ബാങ്ക്, നൈപുണ്യ വികസനം തുടങ്ങിയ സംരംഭങ്ങള്‍ വഴി അവയെ സഹായിക്കുന്നതിനാണ് ശ്രദ്ധ കേന്ദീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീ. റാം നായിക്ക് ഊര്‍ജ്ജ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ. പിയൂഷ് ഗോയല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.