Search

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സംസ്ഥാന രൂപീകരണ ദിനത്തിൽ അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി


സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശ് ജനതയ്ക്ക് ആശംസകൾ നേർന്നു.

പ്രകൃതിയും പാരമ്പര്യവും തമ്മിലുള്ള ഐക്യത്തിന്റെ ഉജ്ജ്വല മാതൃകയായി അരുണാചൽ പ്രദേശിനെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. അവിടുത്തെ ഊർജ്ജസ്വലരും കഠിനാധ്വാനികളുമായ പൗരന്മാർ രാജ്യത്തിന്റെ പുരോഗതി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം കുറിച്ചു.

എക്സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“അരുണാചൽ പ്രദേശിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ.

‌മനോഹരമായ പ്രകൃതിദൃശ്യങ്ങളാലും അസാധാരണമായ സാംസ്കാരിക വൈവിധ്യത്താലും അനുഗൃഹീതമായ അരുണാചൽ പ്രദേശ്, പ്രകൃതിയും പാരമ്പര്യവും തമ്മിലുള്ള ഐക്യത്തിന്റെ ഉജ്ജ്വല മാതൃകയായി നിലകൊള്ളുന്നു. അവിടുത്തെ ഊർജ്ജസ്വലരും കഠിനാധ്വാനികളുമായ പൗരന്മാർ രാജ്യത്തിന്റെ പുരോഗതി ശക്തിപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. അതേസമയം, സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന ഗോത്ര സത്ത നമ്മുടെ രാജ്യത്തിന് വളരെയധികം സമ്പന്നത നൽകുന്നു.

വരും കാലങ്ങളിൽ സംസ്ഥാനം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കുന്നത് തുടരട്ടെ.”

***

NK