Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

സെബിയും എഫ്.എസ്.സിയും തമ്മില്‍ ധാരണാപത്രത്തിന് അനുമതി


സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യും ജിബ്രാള്‍ട്ടറിലെ ഫൈനാന്‍ഷ്യല്‍ സര്‍വീസ് കമ്മിഷനുമായി (എഫ്.എസ്. സി.) പരസ്പര സഹകരണത്തിനുള്ള ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

രണ്ടു നിയന്ത്രണ സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും സഹകരണവും കൂടുതല്‍ വികസിപ്പിക്കുകയും രണ്ടു രാജ്യങ്ങളിലേയും ഓഹരിവിപണികളുടെ കാര്യക്ഷമമായ വികസനത്തിന് വേണ്ട സാഹചര്യം സൃഷ്ടിക്കുകയുമാണ് ഈ ധാരണാപത്രം ലക്ഷ്യമിടുന്നത്.

ധാരണാപത്രം ഒപ്പുവയ്ക്കുന്ന രണ്ടു കൂട്ടരും തമ്മിലുള്ള വിവരകൈമാറ്റവും ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. സെബിയുടെയും എഫ്.എസ്.സി, ജിബ്രാള്‍ട്ടറിന്‍റെയും പരസ്പര സഹകരണത്തിലും നിയന്ത്രണ നടപടികളിലും കൂടുതല്‍ മൂല്യം കൊണ്ടുവരാന്‍ കഴിയുമെന്നും ഇതിലൂടെ പ്രതീക്ഷിക്കുന്നു.