പിഎം ഇന്ത്യ
ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്എഎല്‍) ബാധ്യതകള്‍ പരിഹരിക്കുന്നതിന് മഹാരാഷ്ട്രയിലെ പൂനെയിലുള്ള പിംപ്രിയിലും അധികമുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ഭൂമിയുടെ ഭാഗം വില്‍ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.
നിര്‍ദേശത്തില്‍ ഉള്‍പ്പെട്ട കാര്യങ്ങള്‍:
(1) കുറവു വരുത്തലിനും മാറ്റങ്ങള്‍ക്കും ശേഷമുള്ള 821.17 കോടി രൂപയുടെ ബാധ്യത തീര്‍ക്കുന്നതിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കേന്ദ്ര- സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, നഗര വികസന അതോറിറ്റികള്‍ എന്നിവയില്‍ നിന്നുള്ള തുറന്ന ലേലം വഴി അധികമുള്ളതും ഒഴിഞ്ഞുകിടക്കുന്നതുമായ ഏകദേശം 87.70 ഏക്കര്‍ ഭൂമി വില്‍ക്കുക. (വില്‍പ്പനയ്ക്കുള്ള ഭൂമിയുടെ യഥാര്‍ത്ഥ വിസ്തൃതി, ബിഐഎഫ്ആര്‍ മാര്‍നിര്‍ദേശപ്രകാരം ലേലത്തില്‍ ലഭിക്കുന്ന നിരക്കിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും).
(2) കേന്ദ്രസര്‍ക്കാര്‍ വായ്പകളുടെയും പലിശയുടെയും കുറവ് വരുത്തല്‍ 307. 23 കോടി രൂപയാണ്. ( 30.9.2017 വരെ 186.96 കോടി അടിസ്ഥാന തുകയും പലിശ ഏകദേശം 120.27 കോടിയുമായി കണക്കാക്കിയിരിക്കുന്നു.) മാറ്റിവച്ച വിവിധ കുടിശികകള്‍ 128.68 കോടിയാണ്.
(3) അടിയന്തര സ്വഭാവമുള്ള വേതനങ്ങള്‍, ശമ്പളം, മറ്റ് പ്രധാന ചിലവുകള്‍ എന്നിവയ്ക്ക് വേണ്ടി 100 കോടി രൂപ അടിയന്തര വായ്പ അനുവദിക്കല്‍. എച്ച്എല്‍ ഭൂമിയുടെ വില്‍പ്പനത്തുകയില്‍ നിന്ന് ഈ വായ്പ സര്‍ക്കാര്‍ തിരിച്ചടയ്ക്കും.
കമ്പനിയുടെ സ്വത്തുക്കള്‍ നശിക്കാതെ വിനിയോഗിക്കാനും കമ്പനിയുമായി ബന്ധപ്പെട്ട താഴെക്കാണുന്ന മറ്റു തീരുമാനങ്ങളെടുക്കാനും ഈ അനുമതി സര്‍ക്കാരിന് സഹായകമാകും:
(1) പുനരധിവാസം
(2) തന്ത്രപ്രധാനമായ വില്‍പ്പന; അല്ലെങ്കില്‍
(3) അടച്ചുപൂട്ടല്‍
ഈ പദ്ധതി/ നിര്‍ദേശം നടപ്പാക്കുന്നതോടെ എച്ച്എഎല്ലിന് ബാധ്യതകള്‍ ഇല്ലാതാവുകയും വെടിപ്പായ ബാക്കിപത്രത്തോടെ തുടരാനാവുകയും ചെയ്യും എന്നതുകൊണ്ടാണ് മന്ത്രിതല സമിതി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ നടപ്പാക്കുന്നത്.
മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിലൂടെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പിംപ്രിയിലെ എച്ച്എഎല്‍ ഭൂമി വില്‍ക്കുന്നത് ബുദ്ധിമുട്ടുകളും തൊഴിലാളികളുടെ ദുരവസ്ഥ ലഘൂകരിക്കുകയും ബാധ്യതകള്‍ തീര്‍ക്കാന്‍ പറ്റുകയാണെങ്കില്‍ ബാക്കിപത്രം വെടിപ്പാവുകയും ചെയ്യും