പിഎം ഇന്ത്യ
ഹോമിയോപതി സെന്‍ട്രല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2019ന്റെ കരടിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
നേട്ടങ്ങള്‍:
കേന്ദ്ര കൗണ്‍സിലിന്റെ നിലവിലെ കാലാവധിയായ ഒരു വര്‍ഷം രണ്ടു വര്‍ഷമാക്കി നീട്ടുന്നതിനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഇതിലൂടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ കാലാവധി 2019 മേയ് 17 മുതല്‍ ഒരുവര്‍ഷത്തേക്കുകൂടി നീട്ടിക്കിട്ടും.
ഇത് ഹോമിയോപതി കേന്ദ്ര കൗണ്‍സിലിന് തങ്ങളുടെ അധികാരം പ്രയോഗിക്കുന്നതിനും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും സഹായിക്കും.
നടപ്പാക്കല്‍:
ഈ ബില്‍ ഹോമിമയാപതി സെന്‍ട്രല്‍ കൗണ്‍സില്‍ (ഭേദഗതി) ഓര്‍ഡിനന്‍സ് 2019ന് പകരമുള്ളതാണ്. ഗവണ്‍മെന്റ് കാലാവധി ഒരുവര്‍ഷം നീട്ടിക്കൊടുക്കുകയും ചെയ്തു.
പശ്ചാത്തലം:
യോഗ്യതയുള്ള പ്രമുഖരായ ഹോമിയോപ്പതിക് ഡോക്ടര്‍മാരും മികച്ച ഭരണാധികാരികളും അടങ്ങുന്ന ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിനെയാണ് കേന്ദ്ര ഹോമിയോപതിക് കൗണ്‍സിലിന്റെ കാര്യങ്ങള്‍ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്. ഇ, സമയങ്ങളിലാണ് കൗണ്‍സില്‍ പുനഃസംഘടിപ്പിക്കുന്നത്. ഹോമിയോപതിയുടെ സംസ്ഥാന രജിസ്റ്ററുകള്‍ പുതുക്കാത്തതുകൊണ്ടും അതോടൊപ്പം യാദൃശ്ച്യാ പൊതുതരഞ്ഞെടുപ്പ് വന്നതിനാലും കൗണ്‍സില്‍ പുനഃസംഘടിപ്പിക്കാന്‍ കഴിയാതെ വരികയും അതുമുതല്‍ ഒരുവര്‍ഷം കാലാവധി നീട്ടിക്കൊടുക്കുകയും ചെയ്തു.