Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2016 ലെ ലോക്പാല്‍ ലോകായുക്തകള്‍ (ഭേദഗതി) ബില്‍


2013 ലെ ലോക്പാല്‍ ലോകായുക്തകള്‍ നിയമത്തിന്റെ നാല്‍പ്പത്തിനാലാം വകുപ്പ് ഭേദഗതി ചെയ്തു കൊണ്ട് 2016 ലെ ലോക്പാല്‍ ലോകായുക്തകള്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.

2013 ലെ ലോക്പാല്‍ ലോകായുക്തകള്‍ നിയമത്തിലെ നാല്‍പ്പത്തിനാലാം വകുപ്പ് നടപ്പിലാക്കുമ്പോള്‍ വിവിധ വിഭാഗം ഗവണ്‍മെന്റ് ജീവനക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ആശങ്കകളും പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഭേദഗതികള്‍. സ്ഥിരം സമിതിയുടെ ശുപാര്‍ശകള്‍ക്ക് അനുസൃതവുമാണ് ഈ ഭേദഗതികള്‍