പിഎം ഇന്ത്യ
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2017 ജനുവരി മുതല്‍ മുന്‍കാലപ്രാബല്യത്തോടെ യഥാക്രമം രണ്ടു ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും നല്‍കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. വിലക്കയറ്റത്തില്‍നിന്ന് ആശ്വാസം പകരുന്നതിനായാണ് അടിസ്ഥാനശമ്പളത്തിന്റെയും പെന്‍ഷന്റെയും രണ്ടു ശതമാനമെന്ന നിലവിലുള്ള നിരക്കില്‍നിന്ന് രണ്ടു ശതമാനംകൂടി ഉയര്‍ത്തിയത്.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പ്രകാരം രൂപീകരിച്ച ഫോര്‍മുലയ്ക്ക് അനുസൃതമായാണു വര്‍ധന.
ക്ഷാമബത്തയും ക്ഷാമാശ്വാസവും വര്‍ധിപ്പിച്ചതു നിമിത്തം ഗവണ്‍മെന്റിന് പ്രതിവര്‍ഷം 5,857.28 കോടി രൂപ അധികച്ചെലവു വരും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ (2017 ജനുവരി മുതല്‍ 2018 ഫെബ്രുവരി വരെയുള്ള 14 മാസം) 6,833.50 കോടി രൂപയാണ് അധികമായി വേണ്ടിവരിക.
ആനുകൂല്യം വര്‍ധിപ്പിച്ചത് 48.85 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണകരമാകും.