Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

2018 ഓഗസ്റ്റ് 11നു പ്രധാനമന്ത്രി മുംബൈ സന്ദര്‍ശിക്കും


2018 ഓഗസ്റ്റ് 11നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുംബൈ സന്ദര്‍ശിക്കും. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ 56ാമതു ബിരുദദാനച്ചടങ്ങില്‍ അദ്ദേഹം ബിരുദദാന പ്രഭാഷണം നിര്‍വഹിക്കും.

ബിരുദദാനത്തിനു ശേഷം എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വകുപ്പിന്റെ പുതിയ കെട്ടിടവും സെന്റര്‍ ഫോര്‍ എന്‍വയേണ്‍മെന്റല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങും ഐ.ഐ.ടി ബോംബെയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.