Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

400 മീറ്റര്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ഹിമ ദാസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


400 മീറ്റര്‍ ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ അത്‌ലറ്റ് ഹിമ ദാസിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

‘400 മീറ്റര്‍ ലോക യു20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി ചരിത്ര നേട്ടം കൈവരിച്ച ഹിമ ദാസ് ഇന്ത്യയുടെ സന്തോഷവും അഭിമാനവുമാണ്. അവര്‍ക്ക് അഭിനന്ദനങ്ങള്‍ ! ഈ നേട്ടം വരും വര്‍ഷങ്ങളില്‍ യുവ കായിക താരങ്ങള്‍ക്ക് തീര്‍ച്ചയായും പ്രചോദനം നല്‍കും’, പ്രധാനമന്ത്രി പറഞ്ഞു.