പിഎം ഇന്ത്യ
ഒ.എന്‍.ജി.സി.യുടെയും ഓയില്‍ ഇന്ത്യയുടെയും നിയന്ത്രണത്തിലുള്ള 69 എണ്ണ, പ്രകൃതിവാതക പാടങ്ങള്‍ വരുമാനം പങ്കുവയ്ക്കല്‍ മാതൃകയില്‍ ലേലം ചെയ്യാന്‍ ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍പ്പെടുന്നതും, നിലവില്‍ പൂര്‍ണ്ണമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലാത്തതുമായ എണ്ണപ്പാടങ്ങളാണ് ഇവ. ഇവയിലെല്ലാം കൂടി 70,000 കോടി രൂപയുടെ മൂല്യമുള്ള എണ്ണയും പ്രകൃതിവാതകവുമുണ്ട്. 89 ദശലക്ഷം ടണ്‍ വരുമിത്. എണ്ണപ്പാട കരാറുകളില്‍ ഉല്‍പ്പാദനം പങ്കിടുന്ന മുന്‍ രീതിക്ക് പകരം വരുമാനം പങ്കിടുന്ന മാതൃക സ്വീകരിക്കാനാണ് കേന്ദ്രമന്ത്രിസഭാ തീരുമാനം. എണ്ണപ്പാടങ്ങില്‍ നിന്ന് ലഭിക്കുന്ന എണ്ണയും വാതകങ്ങളും വിപണിവിലയ്ക്ക് വില്‍ക്കാനും സ്ഥാപനങ്ങളക്ക് അനുമതി നല്‍കും.