Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി


പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ഭരണഘടനയുടെ അനുച്ഛേദം 280 (1) അനുസരിച്ച് ഭരണഘടനാപരമായ ബാധ്യതയാണിത്. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

പശ്ചാത്തലം:
ഓരോ അഞ്ചു വര്‍ഷക്കാലയളവിലും അല്ലെങ്കില്‍ രാഷ്ട്രപതിക്ക് യുക്തമെന്ന് തോന്നുന്ന സമയത്ത് ധനകാര്യ കമീഷന്‍ രൂപീകരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 280 (1) നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. പതിനാലാമത് ധനകാര്യ കമീഷന്‍ രൂപീകരിച്ചത് 2013 ജനുവരി രണ്ടിനാണ്. 2015 ഏപ്രില്‍ 1 മുതലുള്ള 5 വര്‍ഷക്കാലത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുകയായിരുന്നു കമ്മീഷന്റെ ദൗത്യം. 2014 ഡിസംബര്‍ 15 ന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പതിനാലാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2019-20 സാമ്പത്തിക വര്‍ഷം വരെ പ്രാബല്യമുണ്ട്. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് 2020 ഏപ്രില്‍ 1 മുതല്‍ക്കാണ് പ്രാബല്യമുണ്ടാവുക.