Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ആരോഗ്യ-ഔഷധമേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ധാരണാപത്രത്തിന് അനുമതി


ആരോഗ്യ-മെഡിക്കല്‍ ശാസ്ത്ര മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ഇറ്റലിയും തമ്മിലേര്‍പ്പെട്ട ധാരണാപത്രത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാലപ്രാബല്യത്തോടെ അംഗീകാരം നല്‍കി. 2017 നവംബര്‍ 29 ന് ന്യൂഡല്‍ഹിയില്‍ വച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.

താഴെപ്പറയുന്ന മേഖലകളാണ് ധാരണാപത്രത്തില്‍ ഉള്‍ക്കൊള്ളുന്നത്:

1)മെഡിക്കല്‍ ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, മറ്റ് ആരോഗ്യ പ്രൊഫഷണലുകള്‍, വിദഗ്ധര്‍ എന്നിവരുടെ കൈമാറ്റവും പരിശീലനവും

2) മാനവവിഭവശേഷി വികസനവും ആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെ രൂപീകരണവും.

3) ആരോഗ്യമേഖലയിലെ മാനവവിഭശേഷിക്ക് ഹ്രസ്വകാല പരിശീലനം.

4) ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, വിവരങ്ങള്‍ കൈമാറല്‍ എന്നിവയുടെ നിയന്ത്രണവും മറ്റും.

5) ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ വ്യവസായ വികസന അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുക.

6) ജനറിക്ക് മരുന്നുകള്‍ ഉള്‍പ്പെടെ മറ്റ് അവശ്യ മരുന്നുകളുടെ സംഭരണവും മരുന്ന് വിതരണത്തിന്റെ ഉറവിടങ്ങളില്‍ സഹായവും.

7) ആരോഗ്യവസ്തുക്കളുടെയും മറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും സംഭരണം.

8) ന്യുറോ വാസ്‌കുലാര്‍ രോഗങ്ങള്‍, കാന്‍സര്‍, സി.ഒ.പി.ഡി., മാനസികാരോഗ്യവും ചിത്തഭ്രമവും, പോലുള്ള പരസ്പര താല്‍പര്യമുള്ള പകര്‍ച്ച വ്യാധികള്‍ അല്ലാത്ത രോഗങ്ങള്‍ മുതലായവ തടയുന്നതിന് സഹകരണം.

9) കാലാവസ്ഥ വ്യതിയാനമേഖലയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കല്‍. പകര്‍ച്ചവ്യാധികള്‍, ജീവികളിലൂടെ പകരുന്ന രോഗങ്ങള്‍ എന്നിവയുടെ പ്രത്യാഘാതങ്ങള്‍

10) സുസ്ഥിര വികസന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ പോഷകാഹാര സേവന സംഘടനകളുടെയും കഴിക്കുന്ന ആഹാരത്തിലെ പോഷകപ്രശ്‌നങ്ങള്‍, പോഷകാഹാരകുറവ് ഉള്‍പ്പെടെ (പോഷകം കൂടുന്നതും കുറയുന്നതും).

11) ആഹാരത്തിന്റെ ഉല്‍പ്പാദനം, പരിവര്‍ത്തനം, വിതരണം, ആഹാരം നല്‍കല്‍ എന്നിവയിലെ സുരക്ഷിതത്വം.

12) ഭക്ഷ്യവ്യവസായമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗവേഷണവും പരിശീലനവും. ശുചിത്വത്തേയും ആഹാരസുരക്ഷയേയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെയും കുറിച്ച് പൗരന്മാര്‍ക്ക് എല്ലാ വിവരങ്ങളും അറിയിപ്പുകളും നല്‍കുക.

13) പരസ്പരം തീരുമാനിക്കുന്ന മറ്റ് ഏതൊരു മേഖലയിലേയും സഹകരണം.

ധാരണാപത്രത്തിന്റെ നടപ്പാക്കല്‍ നിരീക്ഷിക്കുന്നതിനും സഹകരണത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനുമായി ഒരു സംയു്കത കര്‍മ്മ ഗ്രൂപ്പ് രൂപീകരിക്കും.