പിഎം ഇന്ത്യ
ആദായ നികുതിയുമായി ബന്ധപ്പെട്ട് നികുതി വെട്ടിപ്പും ഇരട്ട നികുതിയും തടയുന്നതിന് ഇന്ത്യയും ബല്‍ജിയവുമായി നിലവിലുള്ള കരാര്‍ പുതുക്കുന്നതിനുള്ള ഉടമ്പടി ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നികുതി സംബന്ധമായ വിവരങ്ങളുടെ കൈമാറ്റത്തിന്‍ നിലവിലുള്ള ചട്ടക്കൂട് വിപൂലീകരിക്കുന്നതാണ് ഉടമ്പടി. നികുതി പിരിക്കുന്നതിന് പരസ്പരം സഹായിക്കുന്നതിനുള്ള നിലവിലെ വ്യവസ്ഥകളും പുനരവലോകനം ചെയ്യും.