Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഐക്യരാഷ്ട്ര പൊതുസഭയുടെ നിയുക്ത പ്രസിഡന്റ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ഐക്യരാഷ്ട്ര പൊതുസഭയുടെ നിയുക്ത പ്രസിഡന്റും, സ്ലോവാക്ക്യന്‍ വിദേശ-യൂറോപ്യന്‍കാര്യ മന്ത്രിയുമായ ശ്രീ. മിറോസ്ലാവ് ലാജ്കാക്ക് ന്യൂ ഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

എഴുപത്തിരണ്ടാമത് ഐക്യരാഷ്ട്ര പൊതുസഭാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശ്രീ. മിറോസ്ലാവ് ലാജ്കാക്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അടുത്ത് തന്നെ ചേരാന്‍ പോകുന്ന ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപത്തിരണ്ടാമത് സമ്മേളനത്തിന്റെ മുന്‍ഗണനകള്‍ നിയുക്ത പ്രസിഡന്റ് ലാജ്കാക്ക് പങ്കുവച്ചു. തന്റെ പുതിയ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഇന്ത്യയുടെ പൂര്‍ണ്ണവും സര്‍ഗാത്മകവുമായ പിന്‍തുണ പ്രധാനമന്ത്രി അദ്ദേഹത്തിന് ഉറപ്പ് നല്‍കി.

ഭീകരത, ഐക്യരാഷ്ട്ര സഭയുടെ പരിഷ്‌ക്കരണങ്ങള്‍, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ നടത്തിപ്പ്, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള സുപ്രധാന ആഗോള വെല്ലുവിളികള്‍ നേരിടാന്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നുള്ള കൂടുതല്‍ ശക്തമായ നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തു.