പിഎം ഇന്ത്യ
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതാ ജിയുടെ ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ജനമനസ്സുകളിൽ ശാശ്വത പ്രതിഷ്ഠ നേടിയ, ആകർഷണീയമായ നേതൃപാടവമുള്ള നേതാവായും മികച്ച ഭരണാധികാരിയായും പ്രധാനമന്ത്രി അവരെ അനുസ്മരിച്ചു.
സ്ത്രീ ശാക്തീകരണം, സാമൂഹ്യ നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിൽ ഉറച്ചുനിന്നുകൊണ്ട് ക്ഷേമാധിഷ്ഠിത ഭരണത്തിന് നേതൃത്വം നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പരിവർത്തനാത്മകമായ ഭരണകാലത്തെ ശ്രീ മോദി എടുത്തുപറഞ്ഞു.
അവരുമായുള്ള തന്റെ ഇടപെടലുകളെ വളരെ സന്തോഷത്തോടെ പ്രധാനമന്ത്രി ഓർത്തെടുത്തു. ഈ മാസത്തെ ‘മൻ കി ബാത്’ പരിപാടിയിൽ അവരുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ച് അദ്ദേഹം നടത്തിയ പ്രത്യേക ചിന്തകൾ ശ്രീ മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
“ജയലളിതാ ജിയെ അവരുടെ ജന്മവാർഷിക ദിനത്തിൽ അനുസ്മരിക്കുന്നു. ആകർഷണീയമായ നേതൃപാടവമുള്ള നേതാവായും മികച്ച ഭരണാധികാരിയായും എണ്ണമറ്റ ജനങ്ങളുടെ ഹൃദയത്തിലും മനസ്സിലും അവർ ഇടംപിടിച്ചിട്ടുണ്ട്. അവരുടെ ജീവിതയാത്ര അപാരമായ മനക്കരുത്തും നിശ്ചയദാർഢ്യവും നിറഞ്ഞതായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എന്ന നിലയിൽ സ്ത്രീ ശാക്തീകരണം, സാമൂഹ്യ നീതി, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നിവയിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷേമാധിഷ്ഠിത ഭരണത്തിന് അവർ നേതൃത്വം നൽകി. അവർ ഒരേസമയം അനുകമ്പയുള്ളവരും ദൃഢനിശ്ചയമുള്ളവരുമായിരുന്നു. അവരുമായുള്ള എന്റെ ഇടപെടലുകൾ വലിയ സന്തോഷത്തോടെ ഞാൻ ഓർക്കുന്നു.
ഈ മാസത്തെ #MannKiBaat പരിപാടിയിൽ അവരെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ ഇതാ.”
Remembering Jayalalithaa Ji on her birth anniversary. She has made a place in the hearts and minds of countless people as a charismatic leader and outstanding administrator. Her life journey was one of immense grit and determination. As the Chief Minister of Tamil Nadu, she… pic.twitter.com/oqOSgme0Hk
— Narendra Modi (@narendramodi) February 24, 2026
ஜெயலலிதா அவர்களை அவரது பிறந்த நாளில் நினைவுகூர்கிறேன். மனம் கவர்ந்த தலைவர் மற்றும் தலைசிறந்த நிர்வாகியாக எண்ணற்ற மக்களின் இதயங்களிலும், மனங்களிலும் அவர் இடம் பிடித்துள்ளார். அவரது வாழ்க்கைப் பயணம் மன உறுதி மற்றும் தீர்மானத்துடன் இருந்தது. தமிழ்நாட்டின் முதலமைச்சர் என்ற முறையில்,… pic.twitter.com/cegS3CG7OW
— Narendra Modi (@narendramodi) February 24, 2026
***
NK