Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ദേശീയ കാര്ഷിക വിപണി ഇ-നാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ദേശീയ കാര്ഷിക വിപണി ഇ-നാം പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു.

ദേശീയ കാര്ഷിക വിപണി ഇ-നാം പ്രധാനമന്ത്രി  ഉദ്ഘാടനം ചെയ്തു.


ദേശീയ കാര്ഷിക വിപണിയുടെ ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമായ ഇ-നാംമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി കര്ഷക സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഇന്ന് മുതല് 8 സംസ്ഥാനങ്ങളില് നിന്നുള്ള 21 ചന്തകള് ഇ-നാമില് ചേര്ന്നു. ഈ ഉദ്യമം സുതാര്യത കൈവരുത്തുമെന്നും അത് കര്ഷകര്ക്ക് വന് തോതില് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കര്ഷക സമൂഹത്തിന് ഇതൊരു വഴിത്തിരിവാണെന്ന് ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കൃഷിയെ സമഗ്രമായി കണ്ടാല് മാത്രമേ കര്ഷകര്ക്ക് പരമാവധി പ്രയോജനം ഉറപ്പാക്കാനാകുവെന്ന് അദ്ദേഹം പറഞ്ഞു.

കര്ഷകരുടെ വരുമാനം വര്ദ്ധിപ്പിക്കുന്നതിന് കൈക്കൊണ്ട് വരുന്ന വിവിധ നടപടികള് കര്ഷകരോട് വിവരിച്ച പ്രധാനമന്ത്രി ഇനി എന്തൊക്കെ കൂടുതല് ചെയ്യാന്കഴിയുമെന്നും വ്യക്തമാക്കി.