പിഎം ഇന്ത്യ
പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ ഇന്ത്യ-സ്‌പെയിന്‍ സഹകരണത്തിനായി ഇന്ത്യയും സ്‌പെയിനുമായി ഒപ്പുവെച്ച ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. 2017 മെയ് 30നു സ്‌പെയിനില്‍വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്. വൈദഗ്ധ്യം കൈമാറുകയും അറിവ് പങ്കുവെക്കുകയും വഴി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തെ ശക്തിപ്പെടുത്താന്‍ ധാരണാപത്രം സഹായിക്കും.
പര്‌സപര നേട്ടത്തിന്റെയും തുല്യതയുടെയും പരസ്പര വിനിമയത്തിന്റെയും അടിസ്ഥാനത്തില്‍ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ കാര്യങ്ങളില്‍ സാങ്കേതിക ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരണാടിസ്ഥാനത്തിലുള്ള സ്ഥാപനപരമായ ബന്ധത്തിന് അടിസ്ഥാനമുണ്ടാക്കാന്‍ ഇരു രാജ്യങ്ങളും ലക്ഷ്യംവെക്കുന്നു. സഹകരിക്കാവുന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു പുനരവലോകനം നടത്താനും നിരീക്ഷണം നടത്താനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമായി സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നു.