പിഎം ഇന്ത്യ
ഇന്ത്യ-ഒമാൻ ബന്ധത്തിന് നൽകിയ അസാധാരണ സംഭാവനകളും ദീർഘവീക്ഷണമുള്ള നേതൃത്വവും പരിഗണിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ‘ഓർഡർ ഓഫ് ഒമാൻ’ പുരസ്കാരം സമ്മാനിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്.
ഈ ബഹുമതി ഇരുരാജ്യങ്ങളും തമ്മിലുള്ള കാലാതീതമായ സൗഹൃദത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയിലെ 140 കോടി ജനങ്ങളും ഒമാനിലെ ജനങ്ങളും തമ്മിലുള്ള സ്നേഹത്തിനും ഊഷ്മളതയ്ക്കും ലഭിച്ച ആദരമാണെന്ന് വിശേഷിപ്പിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശന വേളയിൽ ഈ ബഹുമതി സമ്മാനിച്ചത് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് സവിശേഷ പ്രാധാന്യം നൽകുന്നു.
1970-ൽ സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ഏർപ്പെടുത്തിയ ‘ഓർഡർ ഓഫ് ഒമാൻ’ പൊതുജീവിതത്തിനും ഉഭയകക്ഷി ബന്ധങ്ങൾക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്ത് തിരഞ്ഞെടുക്കപ്പെട്ട ആഗോള നേതാക്കൾക്കാണ് സമ്മാനിക്കുന്നത്.
-NK-