Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു

ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു


ഭാരത് സേവാശ്രം സംഘയുടെ ശതാബ്ദി ആഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി അഭിസംബോധന ചെയ്തു. ഷില്ലോങ്ങിലാണു പരിപാടി നടക്കുന്നത്.
ചടങ്ങിലേക്കു പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത ഭാരത് സേവാശ്രം സംഘ ജനറല്‍ സെക്രട്ടറി ശ്രീമദ് സ്വാമി വിശ്വാത്മാനന്ദ ജി മഹാരാജ് ഇന്ത്യയുടെ തിളക്കമാര്‍ന്ന ആധ്യാത്മികവും സേവാപരവുമായ പാരമ്പര്യത്തെക്കുറിച്ചു വിശദീകരിച്ചു.

കാണികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഗുജറാത്തില്‍ ഭാരത് സേവാശ്രം സംഘയ്ക്കുവേണ്ടി താന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചു. സേവയുടെയും പരിശ്രമത്തിന്റെയും നന്മകള്‍ സംഗമിക്കുന്ന ഭാരത് സേവാശ്രം സംഘത്തിന് ഈ അവസരത്തില്‍ അദ്ദേഹം ശുഭാശംസകള്‍ നേര്‍ന്നു.

വടക്കുകിഴക്കന്‍ മേഖലയില്‍, അതും വിശേഷിച്ച് ദുരന്തങ്ങളുണ്ടാവുമ്പോള്‍, സംഘടന നടത്തുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

വേദങ്ങളില്‍ പറയുന്ന പ്രകാരം ദരിദ്രരെയും ആവശ്യക്കാരെയും സേവിക്കുന്നതിന്റെ പ്രസക്തി അദ്ദേഹം വിശദീകരിച്ചു.

ഭാരത് സേവാശ്രം സംഘ സ്ഥാപിച്ച സ്വാമി പ്രണവാനന്ദ സാമൂഹ്യനീതിയെക്കുറിച്ച് ഒരു നൂറ്റാണ്ടു മുമ്പേ പറഞ്ഞിട്ടുണ്ടെന്നും ഈ ഉദ്ദേശ്യത്തോടെയാണു സംഘ സ്ഥാപിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സേവനവും ആധ്യാത്മികതയും വ്യത്യസ്തമായ കാര്യങ്ങളാണെന്ന കെട്ടുകഥ അടുത്ത കാലത്തു സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കെട്ടുകഥയെ നിര്‍വീര്യമാക്കാന്‍ ഭാരത് സേവാശ്രം സംഘയ്ക്കു പ്രവര്‍ത്തനത്തിലൂടെ സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭക്തി, ശക്തി, ജനശക്തി എന്നിവയിലൂടെ സാമൂഹിക വികസനം നേടിയെടുക്കാന്‍ സ്വാമി പ്രണവാനന്ദയ്ക്കു സാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ശുചിത്വം ഉറപ്പാക്കാനായി പ്രവര്‍ത്തിക്കാന്‍ ഭാരത് സേവാശ്രം സംഘയോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു. വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തിനായുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത വെളിപ്പെടുത്തിയ അദ്ദേഹം കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കു നല്‍കുന്ന പ്രാധാന്യം ദക്ഷിണേഷ്യയിലേക്കുള്ള പ്രവേശന കവാടമായി വടക്കുകിഴക്കന്‍ മേഖലയെ മാറ്റിത്തീര്‍ക്കുമെന്നു ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്കൊപ്പം ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച വ്യക്തിയുമായ ശ്രീമദ് സ്വാമി അംബരീഷാനന്ദ ജി മഹാരാജ് ചടങ്ങില്‍ പങ്കെടുത്തുവര്‍ക്കു നന്ദി പറഞ്ഞു.