Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രക്തസാക്ഷിത്വ ദിനത്തിൽ ചന്ദ്രശേഖർ ആസാദിന് പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി: അദ്ദേഹത്തിന്റെ ജീവിതപാഠങ്ങൾ ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ചു


ഭാരത മാതാവിന്റെ ധീരപുത്രനും ഇതിഹാസ വിപ്ലവകാരിയുമായ ചന്ദ്രശേഖർ ആസാദിന് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരപൂർവ്വം പ്രണാമമർപ്പിച്ചു.

അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് ഭാരത മാതാവിനെ മോചിപ്പിക്കാൻ ആസാദ് തന്റെ സർവ്വസ്വവും ത്യജിച്ചുവെന്നും ഇതിന്റെ പേരിൽ അദ്ദേഹം എന്നെന്നും ഓർമിക്കപ്പെടുമെന്നും പ്രധാനമന്ത്രി പ്രസ്താവിച്ചു.

അനശ്വരനായ ആ വിപ്ലവകാരിയുടെ പൈതൃകത്തെ പരാമർശിച്ച പ്രധാനമന്ത്രി, അനീതിക്കെതിരെ ഉറച്ചുനിൽക്കാനുള്ള ദൃഢനിശ്ചയമാണ് യഥാർത്ഥ വീര്യത്തിന്റെ സത്തയെന്ന് ചന്ദ്രശേഖർ ആസാദിന്റെ ജീവിതം തെളിയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. മാതൃരാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ കഥ രാജ്യത്തെ എല്ലാ തലമുറയ്ക്കും പ്രചോദനമായി തുടരുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:

“भारत माता के वीर सपूत चंद्रशेखर आजाद के बलिदान दिवस पर उन्हें मेरी आदरपूर्ण श्रद्धांजलि। उन्होंने मां भारती को गुलामी की बेड़ियों से आजाद कराने के लिए अपना सर्वस्व न्योछावर कर दिया, जिसके लिए वे सदैव स्मरणीय रहेंगे।”

“अमर क्रांतिकारी चंद्रशेखर आजाद का जीवन बताता है कि अन्याय के खिलाफ अडिग रहने का संकल्प ही सच्चा पराक्रम है। मातृभूमि के लिए उनके बलिदान की गाथा देश की हर पीढ़ी को प्रेरित करती रहेगी।

न हि शौर्यात्परं किञ्चित् त्रिषु लोकेषु विद्यते।

शूरः सर्वं पालयति सर्वं शूरे प्रतिष्ठितम् ।।”

“ധീരതയേക്കാൾ ശ്രേഷ്ഠമായ മറ്റൊരു ഘടകം മൂന്നു ലോകങ്ങളിലുമില്ല. ഈ ചരാചര ലോകത്തെ പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അടിസ്ഥാന ശക്തിയാണ് ശൗര്യം. ലോകത്തിലെ എല്ലാ മഹിമയും സമൃദ്ധിയും കർത്തവ്യവും നിലനിൽക്കുന്നത് വീരന്മാരുടെ ശൗര്യത്തിൽ മാത്രമാണ്.”

 

 

***

SK