Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തെക്കുറിച്ച് ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി


കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

ഇന്ത്യയുടെ വികസന ഗാഥ ‘വനിതാ വികസനത്തിൽ’ നിന്ന് ‘വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക്’ മാറിക്കൊണ്ടിരിക്കുകയാണെന്ന് ലേഖനം വ്യക്തമാക്കുന്നു. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) എന്നീ മേഖലകളിലെയും ഗവേഷണ-നവീകരണ രംഗങ്ങളിലെയും വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിലൂടെ, വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് ‘നാരി ശക്തി’ ഊർജ്ജം പകരുകയാണെന്നും ലേഖനത്തിൽ എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ‘എക്സ്’ൽ കുറിച്ചു:

“ഇന്ത്യയുടെ വികസന ചരിത്രം വനിതാ വികസനത്തിൽ നിന്ന് വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതുന്നു. STEM, ഗവേഷണം, നവീകരണം എന്നീ മേഖലകളിലെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തിലൂടെ, വികസിത ഭാരതത്തിലേക്കുള്ള യാത്രയ്ക്ക് നാരി ശക്തി കരുത്തേകുന്നു.”

 

 

***

SK