പിഎം ഇന്ത്യ
സഹകരണ രംഗത്തും അനുബന്ധ മേഖലകളിലും സഹകരിക്കുന്നതിനായി ഇരു ഗവണ്‍മെന്റുകള്‍ തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
അഞ്ചു വര്‍ഷമായിരിക്കും കരാര്‍ കാലാവധി. കാലാവധി പൂര്‍ത്തിയാകുന്നതോടെ അഞ്ചു വീതം വര്‍ഷത്തേക്കു താനേ പുതുക്കപ്പെടും. കരാറില്‍ വ്യക്തമാക്കിയ സംയുക്തപദ്ധതികളുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടുള്ള ഹ്രസ്വകാല, ഇടക്കാല പദ്ധതികളിലൂടെ സഹകരണം മെച്ചപ്പെടുത്തുകയാണു കരാറിലൂടെ ഉദ്ദേശിക്കുന്നത്. ലക്ഷ്യപ്രാപ്തിക്കായി ഇരു രാജ്യങ്ങളും ചേര്‍ന്നു കര്‍മപദ്ധതി തയ്യാറാക്കും.