Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

AI ഇംപാക്ട് ഉച്ചകോടിയിൽ ANI- യ്ക്ക് നൽകിയ അഭിമുഖത്തിൽ ആഗോള AI വിപ്ലവത്തിൽ ഇന്ത്യയുടെ പങ്ക് എടുത്തുപറഞ്ഞ് പ്രധാനമന്ത്രി


ഡൽഹിയിൽ നടക്കുന്ന അഭിമാനകരമായ AI ഇംപാക്ട് ഉച്ചകോടിക്ക്  ഇന്ത്യ ആതിഥേയത്വം വഹിക്കവെ, നിർമ്മിത ബുദ്ധിയുടെ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശേഷിയെക്കുറിച്ചും ആഗോള AI വിപ്ലവം രൂപപ്പെടുത്തുന്നതിൽ ഇന്ത്യക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തന്റെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, AI യുഗത്തിൽ നവീകരണത്തിന്റെയും പ്രതിഭയുടെയും ധാർമ്മിക നേതൃത്വത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സവിശേഷമായ സ്ഥാനത്തെക്കുറിച്ച് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

‘എക്സ്’ ൽ പ്രധാനമന്ത്രി കുറിച്ചു :

“ഡൽഹിയിൽ ഇന്ത്യ, AI ഇംപാക്ട് ഉച്ചകോടിക്ക്  ആതിഥേയത്വം വഹിക്കുമ്പോൾ, AI-യുടെ പരിവർത്തന സാധ്യതകളെക്കുറിച്ചും AI വിപ്ലവത്തിൽ ഇന്ത്യക്ക് വഹിക്കാനാവുന്ന പങ്കിനെക്കുറിച്ചും മറ്റും എഎൻഐയുമായുള്ള ഈ അഭിമുഖത്തിൽ ഞാൻ എന്റെ ചിന്തകൾ പങ്കുവെച്ചിട്ടുണ്ട്.”

***

NK