Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പഞ്ചാബ് ഗവണ്‍മെന്റിന്റെ ഫുഡ് ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്ക് അംഗീകാരം


ഭക്ഷ്യസംഭരണത്തിനായുള്ള പഞ്ചാബ് ഗവണ്‍മെന്റിന്റെ 2014-15 വിളവുകാലം വരെയുള്ള ലിഗസി ഫുഡ് ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയൂടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. എക്‌സ്‌പെന്‍ഡിച്ചര്‍ വകുപ്പിന്റെ ഈ നിര്‍ദേശത്തിന് ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ് റൂള്‍സിലെ 12ാമതു നിയമപ്രകാരം 2017 ഫെബ്രുവരി ഒന്നിനു പ്രധാനമന്ത്രി അംഗീകാരം നല്‍കിയിരുന്നു.

ലിഗസി പ്രശ്‌നങ്ങള്‍ നേരത്തേ തീര്‍പ്പാക്കുന്നത് ഭക്ഷ്യവായ്പകള്‍ കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനു ബാങ്കുകള്‍ക്കു സഹായകമാകും. ഇതു കര്‍ഷകര്‍ക്കു ഗുണകരമാകും. ഭക്ഷ്യസംഭരണം തടസ്സമില്ലാതെ നടക്കാനും അതുവഴി രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

ലിഗസി ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകള്‍ സംബന്ധിച്ച വ്യവസ്ഥകളും നിര്‍ണയിക്കപ്പെട്ടിട്ടുണ്ട്.