Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ജീവിത സാഹചര്യങ്ങൾ സൗകര്യപ്രദവും മികച്ചതുമാക്കുന്നതിനും, വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ഊർജ്ജസ്വലതയോടെ തുടരുന്നതിനുമുള്ള ഗവൺമെന്റിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി


‘ജീവിത സാഹചര്യങ്ങൾ മികച്ചതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ’ ശക്തിപ്പെടുത്താൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വരും കാലങ്ങളിൽ പരിഷ്കരണ പാത കൂടുതൽ ശക്തിയോടെ തുടരുമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രസ്താവിച്ചു. ആ ദിശയിൽ തന്റെ സർക്കാർ എങ്ങനെ പ്രവർത്തിച്ചുവെന്ന് കാണിക്കുന്ന ഒരു സൂചന എക്‌സിൽ ശ്രീ മോദി പങ്കിട്ടു.

പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:

“‘ജീവിതസൗഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരാണ് ഞങ്ങളുടേത്, ആ ദിശയിൽ ഞങ്ങൾ എങ്ങനെ പ്രവർത്തിച്ചു എന്നതിന്റെ ഉദാഹരണങ്ങൾ ചുവടെയുള്ള ഈ ത്രെഡ് നൽകുന്നു. വരും കാലങ്ങളിലും ഞങ്ങളുടെ പരിഷ്കരണ പാത കൂടുതൽ ശക്തിയോടെ തുടരും.”

 

***

SK