Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ബിശ്വ ബന്ധു സെൻ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ ബിശ്വ ബന്ധു സെൻ ജിയുടെ വേർപാടിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ത്രിപുരയുടെ പുരോഗതിക്കായി അദ്ദേഹം നടത്തിയ പരിശ്രമങ്ങളുടെയും നിരവധി സാമൂഹിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പേരിൽ അദ്ദേഹം എന്നും സ്മരിക്കപ്പെടുമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“ത്രിപുര നിയമസഭാ സ്പീക്കർ ശ്രീ ബിശ്വ ബന്ധു സെൻ ജിയുടെ നിര്യാണത്തിൽ വേദനിക്കുന്നു. ത്രിപുരയുടെ പുരോഗതിക്കായുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെയും നിരവധി സാമൂഹിക പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പേരിൽ അദ്ദേഹം സ്മരിക്കപ്പെടും. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും ഒപ്പമാണ്. ഓം ശാന്തി.”

 

****  

SK