പിഎം ഇന്ത്യ
സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിൽ നന്ദി അറിയിക്കുന്നതിനായി പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘം ഇന്ന് പ്രധാനമന്ത്രിയെ സന്ദർശിച്ചു. പ്രമുഖരായ മലയാളി സാഹിത്യകാരന്മാരെ സ്വീകരിക്കുന്നതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അവരുമായുള്ള സംവാദം അങ്ങേയറ്റം ഉൾക്കാഴ്ചയുള്ളതായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തോടും മലയാളത്തോടുമുള്ള സാഹിത്യകാരന്മാരുടെ അതിയായ പ്രതിബദ്ധത ഈ കൂടിക്കാഴ്ചയിൽ പ്രതിഫലിച്ചതായും അദ്ദേഹം എടുത്തുപറഞ്ഞു.
പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു;
“കേരളത്തിന്റെ പേര് കേരളം എന്ന് പുനർനാമകരണം ചെയ്തതിൽ നന്ദി അറിയിക്കാനെത്തിയ പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘത്തെ സ്വീകരിച്ചതിൽ വളരെ സന്തോഷമുണ്ട്. അവരുമായുള്ള സംവാദം അങ്ങേയറ്റം ഉൾക്കാഴ്ച നൽകുന്നതും കേരളത്തോടും മലയാളത്തോടുമുള്ള അവരുടെ അഗാധമായ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതുമായിരുന്നു.”
****
Very happy to receive a group of eminent Malayali litterateurs who came to express their gratitude for renaming Kerala to Keralam.
— Narendra Modi (@narendramodi) February 27, 2026
The interaction was extremely insightful and it reflected their passionate commitment to Keralam and Malayalam. pic.twitter.com/aAbdFZPTAr
സംസ്ഥാനത്തിൻ്റെ പേര് ‘കേരള’ എന്നതിൽനിന്ന് ‘കേരളം’ എന്ന് പുനർനാമകരണം ചെയ്തതിൽ നന്ദി അറിയിക്കാനെത്തിയ പ്രമുഖ മലയാളി സാഹിത്യകാരന്മാരുടെ സംഘത്തിന് ആതിഥ്യമരുളാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.
— Narendra Modi (@narendramodi) February 27, 2026
അവരുമായുള്ള ആശയവിനിമയം അങ്ങേയറ്റം ഉൾക്കാഴ്ചയുള്ളതായിരുന്നു; കേരളത്തോടും മലയാളത്തോടുമുള്ള… pic.twitter.com/oVc4xahiZW