Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി; സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു


ഹോളി ആഘോഷവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങൾക്ക് ഹൃദയംഗമമായ ആശംസകൾ നേർന്നു. നിറങ്ങളുടെയും സന്തോഷത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും വിജയവും കൊണ്ടുവരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഹോളി ആഘോഷം അന്തരീക്ഷത്തിലുടനീളം പുതിയ ഊർജ്ജം നിറയ്ക്കുന്നുവെന്നും അതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്സവവേളയിൽ എല്ലായിടത്തും ദൃശ്യമാകുന്ന സന്തോഷത്തിന്റെ തിളക്കമുള്ള നിറങ്ങൾ എല്ലാവരെയും ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും ആവേശത്തിലാക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതവും പങ്കുവെച്ചു –

उद्भिन्नस्तबकावतंससुभगाः प्रे खन्मरुन्नर्तिताः
पुष्पोद्गीर्णपरागपांशुललसत्पत्रप्रकाण्ड त्विषः।

गम्भीरक्रमपञ्चमोन्मदपिकध्वानोच्छलद्गीतयः
प्रत्युज्जीवितमन्मथोत्सव इव क्रीडन्त्यमू भूरुहः॥

വസന്തകാലത്തെ മന്ദമാരുതന്റെ മാസ്മരിക നൃത്തത്തിൽ വിരിയുന്ന, ഊർജ്ജസ്വലമായ നിറങ്ങളാലും സുഗന്ധത്താലും അലംകൃതമായ താമരപ്പൂക്കളെപ്പോലെ പ്രണയത്തിന്റെ മഹത്തായ ആഘോഷം ജീവിതത്തെ തന്നെ ഉണർത്തുന്ന സന്തോഷകരമായ ഈണങ്ങളാൽ നിറഞ്ഞുനിൽക്കുന്നു എന്നാണ് ഈ സുഭാഷിതം അർത്ഥമാക്കുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“सभी देशवासियों को होली की अनंत शुभकामनाएं। रंग और उमंग से भरा यह त्योहार सबके लिए खुशियों की बहार लेकर आए। हर किसी के जीवन में सुख-समृद्धि और सफलता के रंगों की बौछार हो, यही कामना है।”

“होली का त्योहार पूरे माहौल में नई ऊर्जा भर देता है। यही इस उत्सव की बड़ी विशेषता है। हर तरफ जिस प्रकार खुशियों के रंग बिखरे नजर आते हैं, वो हर किसी को उल्लास और आनंद से सराबोर कर जाता है।

उद्भिन्नस्तबकावतंससुभगाः प्रे खन्मरुन्नर्तिताः
पुष्पोद्गीर्णपरागपांशुललसत्पत्रप्रकाण्ड त्विषः।

गम्भीरक्रमपञ्चमोन्मदपिकध्वानोच्छलद्गीतयः
प्रत्युज्जीवितमन्मथोत्सव इव क्रीडन्त्यमू भूरुहः॥”

***

NK